മാറ്റത്തിനായി കരുത്താർജ്ജിക്കുക!നാം ആഗ്രഹിക്കുന്ന പെൺജീവിതം പോലെ വൈവിധ്യമുണ്ട്, സർഗാത്മകതയുണ്ട് ഈ വർഷത്തെ വനിതാ ദിനാചരണത്തിന്!
പാലിലിട്ട് തിളപ്പിച്ച കത്തി കൊണ്ട് പച്ചയ്ക്ക് ലൈംഗികാവയവം മുറിച്ചു മാറ്റിയാണ് ഞങ്ങളിൽ പലരും ഞങ്ങൾ ആഗ്രഹിച്ച പെൺജീവിതത്തെ നേടിയത്. ലിംഗം മുറിച്ചുമാറ്റിയതിന്റെ മുറിവ് ഉണക്കാൻ തിളപ്പിച്ച വെളിച്ചെണ്ണ ഒഴിച്ചപ്പോൾ അനുഭവിച്ചതിനേക്കാൾ വേദന ഞങ്ങൾക്ക് തോന്നുന്നത് ഈ സമൂഹത്തിന്റെ അവഗണനയിലാണ്..ഞങ്ങളെ പെണ്ണായോ ആണായോ അല്ലെങ്കിൽ ഭിന്ന ലിംഗക്കാരിയായോ പരിഗണിക്കുന്ന സമൂഹമല്ല നാം സ്വപ്നം കാണുന്നത്… വ്യക്തിയായി പരിഗണിക്കുന്ന സമൂഹത്തെയാണ്.ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രതിസന്ധികൾ, വെറുപ്പ്, വേർതിരിവ്, എന്നിവയിലൂടെ കടന്നുപോകുന്നതാണ്ഓരോ ട്രാൻസ്ജെൻഡറിന്റെയും ജീവിതം…ഞങ്ങൾ അഭിമാനിക്കുന്നു…. പെൺജീവിതം കൊതിക്കുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രതിനിധികളെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ അതിഥികളാക്കാൻ കഴിഞ്ഞതിൽ… നന്ദി.. ഇഷ കിഷോർ, മീര…