തായംപൊയില്‍ സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിനായി നിര്‍മിച്ച ലൈബ്രറി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഡിസൈന്‍ഡ് എയര്‍കണ്ടീഷന്‍ഡ് ലൈബ്രറിയാണിത്. കൊല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ പത്തുലക്ഷം രൂപ ഗ്രാന്റും നാട്ടുകാരുടെ സംഭാവനയും ചേര്‍ത്താണ് 25 ലക്ഷം രൂപ ചെലവില്‍ ഒന്നാം നില സജ്ജമാക്കിയത്. ڔചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി.എം പി മാരായ ശ്രീമതി ടീച്ചര്‍,കെ കെ രാഗേഷ്,പി ജയരാജന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പാരിസ്ഥിതികം ക്യാമ്പയിന്റെ ഭാഗമായുള്ള ഊര്‍ജഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി ബാലന് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്ക് 55 ശതമാനം സബ്സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നുണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലോഗോ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ഉപഹാരം വിതരണം ചെയ്തു.കേരള ക്ലേസ് ആന്റ് സിറാമിക്സ് ചെയര്മാന് ടി കെ ഗോവിന്ദന്,ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ബിജു കണ്ടക്കൈ, ടി പി കുഞ്ഞിക്കണ്ണന്, വി ഒ പ്രഭാകരന്, എം വി അജിത, എം വി രാധാമണി, കെ പി കുഞ്ഞികൃഷ്ണന്, പി കെ വിജയന് എന്നിവര്‍ സംസാരിച്ചു. ലൈബ്രറി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കടൂര്‍ ഗ്രാമോത്സവത്തില്‍ പങ്കെടുത്ത 250 കലാപ്രതിഭകളെയും തായംപൊയില്‍ എഎല്‍പി സ്കൂളിലെ എല്‍എസ്എസ് ജേതാക്കളെയും എസ് എസ് എല്‍ സി ഉന്നത വിജയം നേടിയവരെയും വായന മത്സര വിജയികളെയും ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു. പി പി സതീഷ് കുമാര്‍ സ്വാഗതവും സി പി നാസര്‍ നന്ദിയും പറഞ്ഞു…