ഒരു വർഷം നീണ്ട കഠിന പ്രയത്നത്തിന് ഇന്ന് ഞങ്ങൾ അർധവിരാമമിടുന്നു.50 വാരാന്ത ക്ലാസുകൾ, നിശാപാoശാല, പകൽസമയ കമ്പൈൻഡ് സ്റ്റഡി….. മൂന്നു മാർഗങ്ങളിലൂടെയായിരുന്നു എൽഡി ക്ലർക്ക് പരീക്ഷാ പരിശീലനം സഫ്ദർ ഹാശ്മി ഗ്രന്ഥാലയം രൂപകൽപന ചെയ്തത്.. ഹർത്താൽ ദിനത്തിൽ പോലും മുടങ്ങാത്ത പഠനം ഞങ്ങളുടെ അധ്വാന ഭാരത്തേക്കാൾ പഠിതാക്കളുടെ ആത്മാർപ്പണത്തെയാണ് കുറിക്കുന്നത്. സ്വന്തം കീശയിൽ നിന്ന് പണം ചെലവഴിച്ച് പെട്രോളടിച്ച് നയാപൈസ പ്രതിഫലം വാങ്ങാതെ ക്ലാസുകൾ നയിച്ച ദിലീപൻ മാഷിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘത്തോട് ഞങ്ങൾ എങ്ങിനെയാണ് നന്ദി പറയുക. പരീക്ഷാ പരിശീലനം കോടികൾ മറിയുന്ന വൻ വ്യാപാരമാകുന്ന കാലത്ത് നിങ്ങളുടെ മനസാണ് ഇത്തരം കൂട്ടായ്മകൾ സാധ്യമാക്കുന്നത്. ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്, ഇതാ, ഇവരിൽ നിന്ന് പത്തു പതിനഞ്ച് പേർ സർക്കാർ ഉദ്യോഗം നേടുമെന്ന്… എൽ ഡി സി പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ നടന്ന ദ്വിദിന തീവ്രപരിശീലന ക്യാമ്പിൽ നിന്ന്.