ഠോ ! ഠോ ! ഠോ !
ശബ്ദതയിലേക്ക് മൂന്നു വെടികൾ.
സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം’
ലോകം ഇപ്പോൾ എന്തു നിശബ്ദo!
ഇങ്ങിനെയാണ് സമകാലിക രാഷ്ട്രീയ സംഭവങ്ങളോടുള്ള പ്രതികരണം കഥാകൃത്ത് വി എച്ച് നിഷാദ് ഫേസ് ബുക്കിൽ കുറിച്ചത്.നാലു വരികളാൽ നമ്മുടെ നിശബ്ദതയെ ആത്മനിന്ദ തോന്നുംവിധം തച്ചുടച്ച് കളയുന്നുണ്ട് ഈ വരികൾ. മാഷിന്റെ ആതിര സൈക്കിൾ എന്ന കഥ പുതുകാല വായനയുടെ കഥയും (മറ്റു പല കഥകളും) നമ്മുടെ വായനയുടെ സുഖാലസ്യങ്ങളെ കീഴ്മേൽ മറിക്കുന്നവയാണ്…..
ഇനി വിഷയത്തിലേക്ക് വരാം…. ഈ പ്രിയ കഥാകാരനാണ് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഈ വർഷത്തെ എഴുത്തിനിരുത്തിൽ അതിഥിയാകുന്നത്. കണ്ണൂർ സർവകലാശാല മുൻ ജേർണലിസം വകുപ്പും മേധാവിയായ നിഷാദ് മാഷിന് പത്രപ്രവർത്തനത്തിലും ദീർഘകാല അനുഭവങ്ങളുണ്ട്.ആയിരക്കണക്കിന് വിശ്വ മഹാഗ്രന്ഥങ്ങൾക്ക് മധ്യേ അക്ഷരങ്ങളെ ഉപാസിക്കുന്ന പ്രിയ ഗുരുനാഥന്റെ മടിയിലിരുന്ന് നമ്മുടെ കുഞ്ഞുങ്ങൾ അക്ഷരങ്ങൾ കുറിക്കട്ടെ…. രജിസ്ട്രേഷന് വിളിക്കുക: 9400676183