സി ജി ശാന്തകുമാർ പുരസ്കാരം തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്
മികച്ച ശാസ്ത്ര പ്രവർത്തനത്തിനുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ സി ജി ശാന്തകുമാർ പുരസ്കാരം തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്. 25000 രൂപയുടെ പുസ്തകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഗ്രീൻ ബുക്സാണ് അവാർഡ് ഏർപ്പെടുത്തിയത്.