
തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും സഫ്ദർ ബാലവേദിയും ചേർന്ന് ഞായറാഴ്ച യുദ്ധവിരുദ്ധ ക്യാൻവാസൊരുക്കും. ‘യുദ്ധത്തിനെതിരെ നമ്മൾ’ എന്ന പേരിലാണ് പകൽ 11ന് ഗ്രന്ഥാലയം ഹാളിൽ പരിപാടി നടക്കുക. കുട്ടികൾ ക്യാൻവാസിൽ യുദ്ധവിരുദ്ധ സന്ദേശം രേഖപ്പെടുത്തി ഒപ്പുവെക്കും. ഉക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ് ഹാദിൽ, എം ശ്രുതി എന്നിവർ അതിഥികളാവും. യുദ്ധവിരുദ്ധ പ്രതിജ്ഞയും ഉണ്ടാകും.