പ്രതിധ്വനിക്കുന്നുണ്ട്‌, കീവിലെ അലമുറകൾ

കീവ്‌ നഗരത്തിൽ നിന്നുയർന്ന മനുഷ്യന്റെ നിലവിളിയൊച്ചകളും ബോംബർ വിമാനങ്ങളുടെ അലർച്ചകളുകളുമാണ്‌ ഈ ക്യാൻവാസിൽ പ്രതിധ്വനിക്കുന്നത്‌. കേൾക്കുന്നില്ലേ, കീവിലെ നിലവിളിയൊച്ചകളെന്ന മൂർച്ചയുള്ള ചോദ്യം മുഴങ്ങുന്നുണ്ട്‌ കുട്ടികൾ ഒരുക്കിയ ക്യാൻവാസിൽ. ഞങ്ങൾക്ക്‌ വേണം യുദ്ധരഹിതലോകമെന്നാണ്‌ ചിലർ ക്യാൻവാസിൽ എഴുതി ഒപ്പുചാർത്തിയത്‌. യുദ്ധത്തിനൊടുവിൽ ജീവിതമില്ലെന്നും യുദ്ധത്തിൽ വിജയികളില്ലെന്നുമുള്ള കുഞ്ഞെഴുത്തുകൾ ഞൊടിയിടയിൽ ക്യാൻവാസിൽ നിറഞ്ഞു.
യുദ്ധങ്ങളുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണെന്നും നിരപരാധികൾ മരിച്ചുവീഴുമ്പോൾ വിജയം അർഥശൂന്യമാണെന്നുമായിരുന്നു ‘യുദ്ധത്തിനെതിരെ നമ്മൾ’ ക്യാൻവാസിൽ ഒപ്പുചാർത്തിയ എല്ലാ സന്ദേശങ്ങളുടേയും പ്രമേയം.
തായംപൊയിൽ സഫ്‌ദർ ഹാശ്‌മി ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച യുദ്ധവിരൂദ്ധ ക്യാൻവാസിലാണ്‌ യുദ്ധത്തിനെതിരെ കുട്ടികൾ പ്രതികരിച്ചത്‌. ഉക്രെയിനിൽ നിന്ന്‌ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ്‌ ഹാദിലും എം ശ്രുതിയുമായിരുന്നു മുഖ്യാതിഥികൾ. കണ്ടും കേട്ടുമറിഞ്ഞ യുദ്ധത്തേക്കാൾ മാരകമാണ്‌ ഉക്രെയിനിലേതെന്ന്‌ ഹാദിൽ പറഞ്ഞു. യുദ്ധത്തിന്റെ കെടുതികൾ ഇല്ലാത്തിടത്തുപോലും അത്‌ വിതക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും വിവരാണീതതമാണ്‌. തൊട്ടടുത്ത നിമിഷം എന്തും സംഭവിക്കാമെന്ന ആശങ്കയിൽ ഉക്രെയ്‌ൻ ജനത എത്രകാലം കഴിയേണ്ടുവരുമെന്ന്‌ ഊഹിക്കാൻ പോലുമാകില്ലെന്ന്‌ ഹാദിൽ പറഞ്ഞു.
ഒരു ജനതയെ സംബന്ധിച്ചടത്തോളം അവർക്ക്‌ നേരിടേണ്ടി വരുന്ന ഏറ്റവും മോശമായ കാര്യം യുദ്ധമാണെന്ന്‌ ശ്രുതി പറഞ്ഞു. ശാസ്‌ത്രത്തിന്റെ എല്ലാ വികാസവും മനുഷ്യക്കുരുതിക്കായി ഉപയോഗിക്കപ്പെടുന്ന വേദനിപ്പിക്കുന്ന അനുഭവമാണ്‌ കീവ്‌ നഗരത്തിലെന്നും ശ്രുതി പറഞ്ഞു. ടി വി സാന്ദ്ര യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി പി സതീഷ്‌ കുമാർ സ്വഗതം പറഞ്ഞു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )