ലിൻസിക്കും സുരജ്യക്കും നസ്രി നമ്പ്രത്തിനും ‘രാത്രിമഴ’ സാഹിത്യ പുരസ്കാരം

കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സുഗതകുമാരിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ ‘രാത്രിമഴ’ പുരസ്കാരങ്ങൾക്ക് ലിൻസി വർക്കി, എം സുരജ്യ എന്നിവർ അർഹരായി. അടച്ചിരിപ്പുകാലത്തെ പെൺജീവിതം അടയാളപ്പെടുത്തുന്നതിനാണ് സഫ്ദർ ഹാഷ്മി വനിതാവേദി സംസ്ഥാനതലത്തിൽ കഥ, കവിത, അനുഭവം രചനാമത്സരങ്ങൾ പ്രഖ്യാപിച്ചത്. മൂവായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ലിൻസി വർക്കി (കെൻ്റ്, യുകെ)യുടെ അഡ്രിയാനയുടെ അടച്ചിരിപ്പുകാലമെന്ന കഥയാണ് കഥാവിഭാഗത്തിലെ രാത്രിമഴ പുരസ്കാരം നേടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയാണ്.കവിതാവിഭാഗത്തിൽ കോഴിക്കോട് സർവകലാശാലയിലെ മലയാളം & കേരള സ്റ്റഡീസ് ഡിപ്പാർട്ട്മെൻ്റിലെ ഗവേഷകയായ എം സുരജ്യയുടെ ‘വിഷാദം, മഞ്ഞ ചോർന്നുപോയ മഞ്ഞ പൂക്കൾ ‘ പുരസ്കാരം നേടി. അനുഭവങ്ങളിൽ നസ്രി നമ്പ്രത്തിൻ്റെ ‘ജന്മം മുഴുവൻ ലോക്ഡൗണിലായവർ” എന്ന രചനക്കാണ് രാത്രിമഴ പുരസ്കാരം. കണ്ണൂർ മുണ്ടേരിയിൽ താമസിക്കുന്ന നസ്രി കണ്ണൂർ ഫാത്തിമ ഹോസ്പിറ്റൽ ജീവനക്കാരിയാണ്.

എല്ലാ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകവും പുറത്തിറക്കും. മെയ് മാസം ചേരുന്ന വിപുലമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
എഴുത്തുകാരായ ഡോ.ടി പി വേണുഗോപാലൻ, വി എച്ച് നിഷാദ്, കെ എം പ്രമോദ്, എൻ പി സന്ധ്യ, കെ വി സിന്ധു, മാധ്യമപ്രവർത്തക ജസ്ന ജയരാജ് എന്നിവർ ഉൾപ്പെട്ട ജൂറി പാനലാണ് വിധി നിർണയം നടത്തിയത്.
കോവിഡ് കാലത്തെ കീഴ്മേൽ മറിഞ്ഞ ജീവിതത്തെ വരച്ചിടുന്നതാണ് മത്സരത്തിനെത്തിയ രചനകളെന്ന് ജൂറി പാനൽ വിലയിരുത്തി. അടച്ചിരുപ്പുകാലത്ത് മനുഷ്യർ തമ്മിലെ ബന്ധങ്ങളിലുണ്ടായ മാറ്റം രചനകളിൽ നിഴലിക്കുന്നു. ആയുസ് മുഴുവൻ ലോക്ഡൗണിന് സമാനമായ ജീവിതാവസ്ഥകൾ നേരിടുന്ന പെണ്ണിൻ്റെ ജീവിതചിത്രമാണ് രചനകളെന്നും ജൂറി വിലയിരുത്തുന്നു.

പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട രചനകൾ :
കവിത:

 1. മുൾവിചാരം
  ഉദയ, പയ്യന്നൂർ
 2. മധ്യാഹ്നം
  കെ പി വന്ദന, മൂന്നുപെരിയ, മാവിലായി
 3. ഒന്നാം ക്ലാസിൽ ബാക്കിയായവർ
  കെ എം സരസ്വതി, ഏരുവേശി

4.അവളാണ് ശരി
രേഖ ആർ താങ്കൾ
പടനിലം, ആലപ്പുഴ

 1. ഉൾച്ചൂര്
  ഉഷ മോഹൻദാസ്
  മരുതംകുഴി, തിരുവനന്തപുരം
 2. വ്യാധി വലിയവൻ
  ഷീലാ ലാൽ
  കത്തുങ്കൽ, ഇടുക്കി
 3. ഒരുത്തി (പേടിയാൽ പരാജിത)
  എൽ കെ ശ്രീലേഖ
  വടകര
 4. ആകാശത്തിൻ്റെ അറുതികൾ
  സിന്ധു സൂസൻ വർഗീസ്
 5. അടുക്കള ഒരു ഫെമിനിസ്റ്റാണ്
  ടി ആര്യ
  ചെനക്കലക്കാടി, തേഞ്ഞിപ്പലം
 6. ഒറ്റയ്ക്കിരിക്കുമ്പോൾ
  രജനി സുരേന്ദ്രൻ
  മേലാറ്റൂർ, മലപ്പുറം
 7. ഒരു പെൺവിചാരം
  ഷീജ വിവേകാനന്ദൻ
  ചേർത്തല, ആലപ്പുഴ

കഥ:

 1. വർക് ഫ്രം ഹോം
  ഗീതാ വാസു
  പട്ടാഞ്ചേരി, പാലക്കാട്
 2. പെണ്ണാർമി
  സബീന എം സാലി
  (റിയാദ്), വൈറ്റില, കൊച്ചി
 3. അടച്ചിരിപ്പിലെ നരച്ച ജീവിതം
  ബിജി ഷാജിലാൽ
  ഇടപ്പള്ളി, കൊച്ചി
 4. ഒപ്പുവെക്കാൻ മറന്ന ഉടമ്പടികൾ
  ഉദയ, പയ്യന്നൂർ
 5. മൂന്നു പെണ്ണുങ്ങൾ പറഞ്ഞ കഥ
  ശ്രീലേഖ, വsകര
 6. അണുകുടുംബം
  സൗമ്യ ദാസൻ
 7. മൂന്ന് ഗതികൾ
  മേഘമൽഹാർ, വിദ്യാനഗർ, കാസർകോട്
 8. ക്വാറൻ്റയിൻ സ്ത്രീ
  ഹാഷ്മി വിലാസിനി
  കക്കോടി, കോഴിക്കോട്
 9. തിരിച്ചറിവിൻ്റെ പ്രത്യയശാസ്ത്രങ്ങൾ
  ജയശ്രീ മോഹൻ
  ചവറ, കൊല്ലം

അനുഭവം:
1.പി വി ആതിര
പൂക്കോട്ടുപറമ്പിൽ വീട്
പല്ലിശ്ശേരി, തൃശൂർ

 1. എ ശഹന
  കൈമലശേരി, തിരൂർ, മലപ്പുറം
 2. രമ്യ
  മാരായമംഗലം
  പാലക്കാട്
 3. സുതീഷ്ണ
  പുലമൺ
  കൊട്ടാരക്കര
 4. ബിജി ഷാജിലാൽ
  സി പി നഗർ, ഇടപ്പള്ളി, കൊച്ചി
 5. കെ എം സരസ്വതി
  ഏരുവേശി
 6. മൈമൂനാസ്
  വെള്ളിമാടുകുന്ന്
  കോഴിക്കോട്
 7. കെ പ്രിയ
  കൊട്ടാരത്തുപാറ
  അഴീക്കോട്
 8. പ്രീതാ ചന്ദ്രൻ
  തായംപൊയിൽ
  പി ഒ ചെറുപഴശി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )