അനുഭവങ്ങൾ തേടിയുള്ള യാത്ര

അനുഭവങ്ങൾ തേടിയുള്ള യാത്രയെന്നാണ് തളിപ്പറമ്പ് സൗത്ത് ബിആർസി ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സഞ്ചാരത്തെ വിശേഷിപ്പിച്ചത്. തണൽ റീഹാബിലിറ്റേഷൻ സെൻററും മയ്യിൽ പൊലീസ് സ്‌റ്റേഷനും സബ് പോസ്റ്റാഫീസും ഒപ്പം ഞങ്ങളുടെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും ഉൾപ്പെട്ടതായിരുന്നു യാത്ര. പുസ്തകങ്ങളിൽ എന്തുണ്ടെന്ന ചോദ്യത്തിന് കഥയും ചിത്രവും അറിവുമുണ്ടെന്നായിരുന്നു അവരുടെ ഉത്തരം! അതേക്കാൾ വലിയ ജീവിത പാഠമെന്തുണ്ട് പ്രിയരേ…
വാതിലിനപ്പുറത്തേക്ക് പരിപാടി മയ്യിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ വി വി അനിത ഉദ്ഘാടനം ചെയ്തു.ജിഷ്ണു കുട്ടികളോട് സംസാരിച്ചു.

ലിൻസിക്കും സുരജ്യക്കും നസ്രി നമ്പ്രത്തിനും ‘രാത്രിമഴ’ സാഹിത്യ പുരസ്കാരം

കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സുഗതകുമാരിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ ‘രാത്രിമഴ’ പുരസ്കാരങ്ങൾക്ക് ലിൻസി വർക്കി, എം സുരജ്യ എന്നിവർ അർഹരായി. അടച്ചിരിപ്പുകാലത്തെ പെൺജീവിതം അടയാളപ്പെടുത്തുന്നതിനാണ് സഫ്ദർ ഹാഷ്മി വനിതാവേദി സംസ്ഥാനതലത്തിൽ കഥ, കവിത, അനുഭവം രചനാമത്സരങ്ങൾ പ്രഖ്യാപിച്ചത്. മൂവായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ലിൻസി വർക്കി (കെൻ്റ്, യുകെ)യുടെ അഡ്രിയാനയുടെ അടച്ചിരിപ്പുകാലമെന്ന കഥയാണ് കഥാവിഭാഗത്തിലെ രാത്രിമഴ പുരസ്കാരം നേടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയാണ്.കവിതാവിഭാഗത്തിൽ കോഴിക്കോട് സർവകലാശാലയിലെ മലയാളം & കേരള സ്റ്റഡീസ് ഡിപ്പാർട്ട്മെൻ്റിലെ ഗവേഷകയായ എം സുരജ്യയുടെ ‘വിഷാദം, മഞ്ഞ ചോർന്നുപോയ മഞ്ഞ പൂക്കൾ ‘ പുരസ്കാരം നേടി. അനുഭവങ്ങളിൽ നസ്രി നമ്പ്രത്തിൻ്റെ ‘ജന്മം മുഴുവൻ ലോക്ഡൗണിലായവർ” എന്ന രചനക്കാണ് രാത്രിമഴ പുരസ്കാരം. കണ്ണൂർ മുണ്ടേരിയിൽ താമസിക്കുന്ന നസ്രി കണ്ണൂർ ഫാത്തിമ ഹോസ്പിറ്റൽ ജീവനക്കാരിയാണ്.

എല്ലാ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകവും പുറത്തിറക്കും. മെയ് മാസം ചേരുന്ന വിപുലമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
എഴുത്തുകാരായ ഡോ.ടി പി വേണുഗോപാലൻ, വി എച്ച് നിഷാദ്, കെ എം പ്രമോദ്, എൻ പി സന്ധ്യ, കെ വി സിന്ധു, മാധ്യമപ്രവർത്തക ജസ്ന ജയരാജ് എന്നിവർ ഉൾപ്പെട്ട ജൂറി പാനലാണ് വിധി നിർണയം നടത്തിയത്.
കോവിഡ് കാലത്തെ കീഴ്മേൽ മറിഞ്ഞ ജീവിതത്തെ വരച്ചിടുന്നതാണ് മത്സരത്തിനെത്തിയ രചനകളെന്ന് ജൂറി പാനൽ വിലയിരുത്തി. അടച്ചിരുപ്പുകാലത്ത് മനുഷ്യർ തമ്മിലെ ബന്ധങ്ങളിലുണ്ടായ മാറ്റം രചനകളിൽ നിഴലിക്കുന്നു. ആയുസ് മുഴുവൻ ലോക്ഡൗണിന് സമാനമായ ജീവിതാവസ്ഥകൾ നേരിടുന്ന പെണ്ണിൻ്റെ ജീവിതചിത്രമാണ് രചനകളെന്നും ജൂറി വിലയിരുത്തുന്നു.

പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട രചനകൾ :
കവിത:

 1. മുൾവിചാരം
  ഉദയ, പയ്യന്നൂർ
 2. മധ്യാഹ്നം
  കെ പി വന്ദന, മൂന്നുപെരിയ, മാവിലായി
 3. ഒന്നാം ക്ലാസിൽ ബാക്കിയായവർ
  കെ എം സരസ്വതി, ഏരുവേശി

4.അവളാണ് ശരി
രേഖ ആർ താങ്കൾ
പടനിലം, ആലപ്പുഴ

 1. ഉൾച്ചൂര്
  ഉഷ മോഹൻദാസ്
  മരുതംകുഴി, തിരുവനന്തപുരം
 2. വ്യാധി വലിയവൻ
  ഷീലാ ലാൽ
  കത്തുങ്കൽ, ഇടുക്കി
 3. ഒരുത്തി (പേടിയാൽ പരാജിത)
  എൽ കെ ശ്രീലേഖ
  വടകര
 4. ആകാശത്തിൻ്റെ അറുതികൾ
  സിന്ധു സൂസൻ വർഗീസ്
 5. അടുക്കള ഒരു ഫെമിനിസ്റ്റാണ്
  ടി ആര്യ
  ചെനക്കലക്കാടി, തേഞ്ഞിപ്പലം
 6. ഒറ്റയ്ക്കിരിക്കുമ്പോൾ
  രജനി സുരേന്ദ്രൻ
  മേലാറ്റൂർ, മലപ്പുറം
 7. ഒരു പെൺവിചാരം
  ഷീജ വിവേകാനന്ദൻ
  ചേർത്തല, ആലപ്പുഴ

കഥ:

 1. വർക് ഫ്രം ഹോം
  ഗീതാ വാസു
  പട്ടാഞ്ചേരി, പാലക്കാട്
 2. പെണ്ണാർമി
  സബീന എം സാലി
  (റിയാദ്), വൈറ്റില, കൊച്ചി
 3. അടച്ചിരിപ്പിലെ നരച്ച ജീവിതം
  ബിജി ഷാജിലാൽ
  ഇടപ്പള്ളി, കൊച്ചി
 4. ഒപ്പുവെക്കാൻ മറന്ന ഉടമ്പടികൾ
  ഉദയ, പയ്യന്നൂർ
 5. മൂന്നു പെണ്ണുങ്ങൾ പറഞ്ഞ കഥ
  ശ്രീലേഖ, വsകര
 6. അണുകുടുംബം
  സൗമ്യ ദാസൻ
 7. മൂന്ന് ഗതികൾ
  മേഘമൽഹാർ, വിദ്യാനഗർ, കാസർകോട്
 8. ക്വാറൻ്റയിൻ സ്ത്രീ
  ഹാഷ്മി വിലാസിനി
  കക്കോടി, കോഴിക്കോട്
 9. തിരിച്ചറിവിൻ്റെ പ്രത്യയശാസ്ത്രങ്ങൾ
  ജയശ്രീ മോഹൻ
  ചവറ, കൊല്ലം

അനുഭവം:
1.പി വി ആതിര
പൂക്കോട്ടുപറമ്പിൽ വീട്
പല്ലിശ്ശേരി, തൃശൂർ

 1. എ ശഹന
  കൈമലശേരി, തിരൂർ, മലപ്പുറം
 2. രമ്യ
  മാരായമംഗലം
  പാലക്കാട്
 3. സുതീഷ്ണ
  പുലമൺ
  കൊട്ടാരക്കര
 4. ബിജി ഷാജിലാൽ
  സി പി നഗർ, ഇടപ്പള്ളി, കൊച്ചി
 5. കെ എം സരസ്വതി
  ഏരുവേശി
 6. മൈമൂനാസ്
  വെള്ളിമാടുകുന്ന്
  കോഴിക്കോട്
 7. കെ പ്രിയ
  കൊട്ടാരത്തുപാറ
  അഴീക്കോട്
 8. പ്രീതാ ചന്ദ്രൻ
  തായംപൊയിൽ
  പി ഒ ചെറുപഴശി.

പ്രതിധ്വനിക്കുന്നുണ്ട്‌, കീവിലെ അലമുറകൾ

കീവ്‌ നഗരത്തിൽ നിന്നുയർന്ന മനുഷ്യന്റെ നിലവിളിയൊച്ചകളും ബോംബർ വിമാനങ്ങളുടെ അലർച്ചകളുകളുമാണ്‌ ഈ ക്യാൻവാസിൽ പ്രതിധ്വനിക്കുന്നത്‌. കേൾക്കുന്നില്ലേ, കീവിലെ നിലവിളിയൊച്ചകളെന്ന മൂർച്ചയുള്ള ചോദ്യം മുഴങ്ങുന്നുണ്ട്‌ കുട്ടികൾ ഒരുക്കിയ ക്യാൻവാസിൽ. ഞങ്ങൾക്ക്‌ വേണം യുദ്ധരഹിതലോകമെന്നാണ്‌ ചിലർ ക്യാൻവാസിൽ എഴുതി ഒപ്പുചാർത്തിയത്‌. യുദ്ധത്തിനൊടുവിൽ ജീവിതമില്ലെന്നും യുദ്ധത്തിൽ വിജയികളില്ലെന്നുമുള്ള കുഞ്ഞെഴുത്തുകൾ ഞൊടിയിടയിൽ ക്യാൻവാസിൽ നിറഞ്ഞു.
യുദ്ധങ്ങളുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണെന്നും നിരപരാധികൾ മരിച്ചുവീഴുമ്പോൾ വിജയം അർഥശൂന്യമാണെന്നുമായിരുന്നു ‘യുദ്ധത്തിനെതിരെ നമ്മൾ’ ക്യാൻവാസിൽ ഒപ്പുചാർത്തിയ എല്ലാ സന്ദേശങ്ങളുടേയും പ്രമേയം.
തായംപൊയിൽ സഫ്‌ദർ ഹാശ്‌മി ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച യുദ്ധവിരൂദ്ധ ക്യാൻവാസിലാണ്‌ യുദ്ധത്തിനെതിരെ കുട്ടികൾ പ്രതികരിച്ചത്‌. ഉക്രെയിനിൽ നിന്ന്‌ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ്‌ ഹാദിലും എം ശ്രുതിയുമായിരുന്നു മുഖ്യാതിഥികൾ. കണ്ടും കേട്ടുമറിഞ്ഞ യുദ്ധത്തേക്കാൾ മാരകമാണ്‌ ഉക്രെയിനിലേതെന്ന്‌ ഹാദിൽ പറഞ്ഞു. യുദ്ധത്തിന്റെ കെടുതികൾ ഇല്ലാത്തിടത്തുപോലും അത്‌ വിതക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും വിവരാണീതതമാണ്‌. തൊട്ടടുത്ത നിമിഷം എന്തും സംഭവിക്കാമെന്ന ആശങ്കയിൽ ഉക്രെയ്‌ൻ ജനത എത്രകാലം കഴിയേണ്ടുവരുമെന്ന്‌ ഊഹിക്കാൻ പോലുമാകില്ലെന്ന്‌ ഹാദിൽ പറഞ്ഞു.
ഒരു ജനതയെ സംബന്ധിച്ചടത്തോളം അവർക്ക്‌ നേരിടേണ്ടി വരുന്ന ഏറ്റവും മോശമായ കാര്യം യുദ്ധമാണെന്ന്‌ ശ്രുതി പറഞ്ഞു. ശാസ്‌ത്രത്തിന്റെ എല്ലാ വികാസവും മനുഷ്യക്കുരുതിക്കായി ഉപയോഗിക്കപ്പെടുന്ന വേദനിപ്പിക്കുന്ന അനുഭവമാണ്‌ കീവ്‌ നഗരത്തിലെന്നും ശ്രുതി പറഞ്ഞു. ടി വി സാന്ദ്ര യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി പി സതീഷ്‌ കുമാർ സ്വഗതം പറഞ്ഞു.

യുദ്ധവിരുദ്ധ ക്യാൻവാസ്

‌തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയവും സഫ്‌ദർ ബാലവേദിയും ചേർന്ന്‌ ഞായറാഴ്‌ച യുദ്ധവിരുദ്ധ ക്യാൻവാസൊരുക്കും. ‘യുദ്ധത്തിനെതിരെ നമ്മൾ’ എന്ന പേരിലാണ്‌ പകൽ 11ന്‌ ഗ്രന്ഥാലയം ഹാളിൽ പരിപാടി നടക്കുക. കുട്ടികൾ ക്യാൻവാസിൽ യുദ്ധവിരുദ്ധ സന്ദേശം രേഖപ്പെടുത്തി ഒപ്പുവെക്കും. ഉക്രെയിനിൽ നിന്ന്‌ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ്‌ ഹാദിൽ, എം ശ്രുതി എന്നിവർ അതിഥികളാവും. യുദ്ധവിരുദ്ധ പ്രതിജ്ഞയും ഉണ്ടാകും.

ദേശാഭിമാനി തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിൽ മൂന്ന് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ ബാലവേദി കൂട്ടുകാർക്ക് 

ദേശാഭിമാനി തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിൽ മൂന്ന് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ ബാലവേദി കൂട്ടുകാർക്ക്. എൽ പി വിഭാഗത്തിൽ നൂഞ്ഞേരി എൽ പി സ്കൂളിലെ അണിമ എസ് കൃഷ്ണ ഹൈസ്കൂൾ വിഭാഗത്തിൽ മയ്യിൽ ഗവ.ഹയർസെക്കൻഡറിയിലെ വിദ്യാലക്ഷ്മി, ഹയർ സെക്കൻഡറി വിഭാഗത്തിൽ മയ്യിൽ ഗവ. ഹയർസെക്കൻഡറിയിലെ എം അഭിനവ് എന്നിവരാണ് ജേതാക്കളായത്. പ്രിയ കൂട്ടുകാർക്ക്, അവരെ നേട്ടത്തിലേക്ക് നയിച്ച രക്ഷിതാക്കൾക്ക് അധ്യാപകർക്ക് അഭിനന്ദനങ്ങൾ

സി ജി ശാന്തകുമാർ പുരസ്കാരം തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്

മികച്ച ശാസ്ത്ര പ്രവർത്തനത്തിനുള്ള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ സി ജി ശാന്തകുമാർ പുരസ്കാരം തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്. 25000 രൂപയുടെ പുസ്തകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഗ്രീൻ ബുക്സാണ് അവാർഡ് ഏർപ്പെടുത്തിയത്.

അക്ഷരങ്ങൾ കുറിക്കട്ടെ

ഠോ ! ഠോ ! ഠോ !
ശബ്ദതയിലേക്ക് മൂന്നു വെടികൾ.
സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം’
ലോകം ഇപ്പോൾ എന്തു നിശബ്ദo!

ഇങ്ങിനെയാണ് സമകാലിക രാഷ്ട്രീയ സംഭവങ്ങളോടുള്ള പ്രതികരണം കഥാകൃത്ത് വി എച്ച് നിഷാദ് ഫേസ് ബുക്കിൽ കുറിച്ചത്.നാലു വരികളാൽ നമ്മുടെ നിശബ്ദതയെ ആത്മനിന്ദ തോന്നുംവിധം തച്ചുടച്ച് കളയുന്നുണ്ട് ഈ വരികൾ. മാഷിന്റെ ആതിര സൈക്കിൾ എന്ന കഥ പുതുകാല വായനയുടെ കഥയും (മറ്റു പല കഥകളും) നമ്മുടെ വായനയുടെ സുഖാലസ്യങ്ങളെ കീഴ്മേൽ മറിക്കുന്നവയാണ്…..

ഇനി വിഷയത്തിലേക്ക് വരാം…. ഈ പ്രിയ കഥാകാരനാണ് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഈ വർഷത്തെ എഴുത്തിനിരുത്തിൽ അതിഥിയാകുന്നത്. കണ്ണൂർ സർവകലാശാല മുൻ ജേർണലിസം വകുപ്പും മേധാവിയായ നിഷാദ് മാഷിന് പത്രപ്രവർത്തനത്തിലും ദീർഘകാല അനുഭവങ്ങളുണ്ട്‌.ആയിരക്കണക്കിന് വിശ്വ മഹാഗ്രന്ഥങ്ങൾക്ക് മധ്യേ അക്ഷരങ്ങളെ ഉപാസിക്കുന്ന പ്രിയ ഗുരുനാഥന്റെ മടിയിലിരുന്ന് നമ്മുടെ കുഞ്ഞുങ്ങൾ അക്ഷരങ്ങൾ കുറിക്കട്ടെ…. രജിസ്ട്രേഷന് വിളിക്കുക: 940067618321751795_1420567294723693_2082737857738868872_n

പൂവിളി-ഓണാഘോഷം 2017

‘Melting Moments’-ഫോട്ടോപ്രദര്‍ശനം

നോക്കിക്കൊണ്ടിരിക്കെ ഹിമാലയത്തില്‍ എത്തിയ പ്രതീതിയാണ് ഈ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. പര്‍വതനിരകളുടെ നശ്ബദ്തയിലും മഞ്ഞിലും മനസുറഞ്ഞുപോയ അനുഭവം നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. പര്‍വതങ്ങളും താഴ്‌വാരങ്ങളും മഞ്ഞും മാത്രമല്ല ഹിമാലയത്തിന്റെ സൂക്ഷ്മമായ ഭാവങ്ങളത്രയും കാട്ടിത്തരുന്നുണ്ട് ഈ ഫ്രെയിമുകള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി വി സുജിതിന്റെ ഹിമാലയക്കാഴ്ചകളുടെ ഫോട്ടോപ്രദര്‍ശനം ‘മെല്‍ട്ടിങ് മൊമന്റ്‌സ്’ ആണ് മഞ്ഞുറയുന്ന മലകളുടെ കാഴ്ച വൈവിധ്യങ്ങള്‍ നല്‍കുന്നത്.
തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം നേതൃത്വത്തില്‍ ലൈബ്രറി ഹാളിലാണ് മൂന്നുനാള്‍ നീളുന്ന പ്രദര്‍ശനം ആരംഭിച്ചത്. കാഴ്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുമ്പോഴും ഹിമലായം മനുഷ്യരാശിയെ എക്കാലവും മോഹിപ്പിച്ചിട്ടുണ്ട്്. ആ കാഴ്ചകളെ നമുക്കായി പകര്‍ത്തിയിരിക്കയാണ് ഈ ചിത്രങ്ങള്‍. ഫോട്ടോകളെന്നോ പെയിന്റിങ്ങെന്നോ വേര്‍തിരിച്ചറിയാനാവാത്ത ദൃശ്യമികവുള്ള കാഴ്ചകള്‍ ധാരാളമുണ്ടിതില്‍. പൂവിളി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം മൂന്നുനാള്‍ നീളുന്ന പ്രദര്‍ശനം തിരുവോണപ്പിറ്റേന്ന് സമാപിക്കും.
ആകാശവാണി മുന്‍ പ്രോഗ്രാം മേധാവി ബാലകൃഷ്ണന്‍ കൊയ്യാല്‍ ഉദ്ഘാടനം ചെയ്തു. എം വി രാധാമണി അധ്യക്ഷയായി. പി പി സതീഷ് കുമാര്‍, കെ സി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

യു പത്മനാഭൻ സ്മാരക പുരസ്കാരം 2017

ആഗസ്തിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഏറ്റുവാങ്ങുന്ന രണ്ടാമത്തെ പുരസ്കാരമാണ് വേളം പൊതുജന വായനശാല ഏർപ്പെടുത്തിയ. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് കേരള ഗ്രന്ഥശാല സംഘം സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടനിൽ നിന്ന് ഏറ്റുവാങ്ങി. ആഗസ്ത് മൂന്നിന് മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പി വി കെ സ്മാരക പുരസ്കാരം ഏറ്റുവാങ്ങിയതും വക്കീലിൽ നിന്നായിരുന്നു…..
ചരിത്രത്തിനും വർത്തമാനത്തിനും മീതേവേരുകളാഴ്ത്തി നിൽക്കുന്ന പപ്പേട്ടന്റെ ഓർമകൾ ഉയിരാകുന്ന, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ഗ്രന്ഥാലയത്തിന്റെ ആദരം ഹൃദയത്തോട് ചേർത്ത് ഞങ്ങൾ..

സ്വാതന്ത്ര്യ ദിനാഘോഷം 2017

‘സ്വാതന്ത്ര്യം തന്നെ ജീവിതം’ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം – തായംപൊയിൽ എ എൽ പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് – ഉദ്ഘാടനം സത്യൻ എടക്കാട്, മുഖ്യാതിഥി – വില്യം രമേഷ് (മലേഷ്യ)

 

പി വി കെ കടമ്പേരി പുരസ്‌കാരം

2017-08-03-PVK-Award (4)

ഇവർ, ഈ കുഞ്ഞു നക്ഷത്രങ്ങളാണ് നാളെ നമ്മുടെ നാടിനെ നയിക്കുക… പി വി കെ കടമ്പേരി മാഷിന്റെ സ്മരണക്കായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പുരസ്‌കാരം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടനിൽ നിന്ന് തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ ഏറ്റുവാങ്ങിയപ്പോൾ.. പതിനായിരം രൂപയുടെ പുസ്തകവും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം…

നമ്മുടെ വായനശാലകൾ കിളിയൊഴിഞ്ഞ കൂട് പോലെ കുട്ടികളുടെ അഭാവം നേരിടുന്നുണ്ട്. കുട്ടികളുടേതാണോ കുഴപ്പം?. അല്ലെന്നാണ് ഞങ്ങളുടെ അനുഭവം.വിദ്യാലയങ്ങൾ പോലെ ശിശു സൗഹൃദമാവണം ഗ്രന്ഥാലയങ്ങളും. പുസ്തകക്കൈകളാൽ വരൂ എന്ന് അവരെ വിളിക്കണം വായനശാലകൾ. അവർക്ക് കളിമുറ്റമാവണം അവ. അവരുടെ ഉള്ളുണർത്തുന്ന കൂട്ടായ്മകൾ ഉരുത്തിരിയണം. അതിനായി ഓരോരുത്തരും നമ്മുടെ ഉള്ളിലെ മുതിർന്നയാളെ കുടഞ്ഞു കളയണം.അതിനുള്ള പരിശ്രമങ്ങൾക്കിടയിൽ പ്രചോദനമാണ് ഈ അംഗീകാരം… നന്ദി, നാളെയുടെ പതാകവാഹകർക്ക്….

2017-08-03-PVK-Award (1)

2017-08-03-PVK-Award (3)2017-08-03-PVK-Award (2)

ഡോക്യുമെന്ററി പ്രകാശനം

ഉറവ…. അനിൽ ഒഡേസയുടെ ഡോക്യുമെന്ററി സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങിൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പ്രകാശനം ചെയ്യുന്നു.

എൽഡി ക്ലർക്ക് പരീക്ഷാ പരിശീലനം 2017.. സമാപനം…

ഒരു വർഷം നീണ്ട കഠിന പ്രയത്നത്തിന് ഇന്ന് ഞങ്ങൾ അർധവിരാമമിടുന്നു.50 വാരാന്ത ക്ലാസുകൾ, നിശാപാoശാല, പകൽസമയ കമ്പൈൻഡ് സ്റ്റഡി….. മൂന്നു മാർഗങ്ങളിലൂടെയായിരുന്നു എൽഡി ക്ലർക്ക് പരീക്ഷാ പരിശീലനം സഫ്ദർ ഹാശ്മി ഗ്രന്ഥാലയം രൂപകൽപന ചെയ്തത്.. ഹർത്താൽ ദിനത്തിൽ പോലും മുടങ്ങാത്ത പഠനം ഞങ്ങളുടെ അധ്വാന ഭാരത്തേക്കാൾ പഠിതാക്കളുടെ ആത്മാർപ്പണത്തെയാണ് കുറിക്കുന്നത്. സ്വന്തം കീശയിൽ നിന്ന് പണം ചെലവഴിച്ച് പെട്രോളടിച്ച് നയാപൈസ പ്രതിഫലം വാങ്ങാതെ ക്ലാസുകൾ നയിച്ച ദിലീപൻ മാഷിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘത്തോട് ഞങ്ങൾ എങ്ങിനെയാണ് നന്ദി പറയുക. പരീക്ഷാ പരിശീലനം കോടികൾ മറിയുന്ന വൻ വ്യാപാരമാകുന്ന കാലത്ത് നിങ്ങളുടെ മനസാണ് ഇത്തരം കൂട്ടായ്മകൾ സാധ്യമാക്കുന്നത്. ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്, ഇതാ, ഇവരിൽ നിന്ന് പത്തു പതിനഞ്ച് പേർ സർക്കാർ ഉദ്യോഗം നേടുമെന്ന്… എൽ ഡി സി പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ നടന്ന ദ്വിദിന തീവ്രപരിശീലന ക്യാമ്പിൽ നിന്ന്.

എല്‍ ഡി ക്ലാര്‍ക്ക് തീവ്ര പരിശീലന ക്യാമ്പ്

നാം ഒത്തുചേർന്നുള്ള പഠനം ഇതാ,അൻപതാമത് ആഴ്ചയിലേക്ക് പ്രവേശിക്കുന്നു. ഞായറാഴ്ച ക്ലാസുകൾ, നിശാപാo ശാല, പകൽ സമയത്തെ കമ്പൈൻഡ് സ്റ്റഡി എന്നിങ്ങനെ വൈവിധ്യമാർന്ന പഠനമാർഗങ്ങളാണ് നമ്മൾ സ്വീകരിച്ചത്.ഹർത്താൽ ദിനത്തിൽ പോലും മുടങ്ങാത്ത പഠനം കഠിന പ്രയത്നം തന്നെയാണ് സൂചിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിൽ ജൂലൈ 15 നാണ് എൽഡി ക്ലർക്ക് പരീക്ഷ. പഠനം അവസാന ലാപ്പിലേക്ക് കടക്കുന്നു. ഇവിടെയാണ് നാം എങ്ങിനെ അവസാനിപ്പിക്കുന്നു എന്നത് നിർണായകമാവുക. ഇതു വരെ പിന്നിലായി പോയവർക്ക് അവസാന കുതിപ്പിൽ മുന്നിലെത്താം. നമ്മുടെ പ്രതിഭയും നിശ്ചയദാർഢ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് ഇവിടെ നിർണായകമാവുക.
അവർക്കുള്ളതാണ് രണ്ടുനാൾ നീളുന്ന തീവ്രപരിശീലന ക്യാമ്പ്. ഒരു വർഷത്തെ ആനുകാലിക സംഭവങ്ങളുടെ അതിവേഗ പoനം, മെമ്മറി ടെക്നിക്, മോഡൽ പരീക്ഷകൾ തുടങ്ങിയവയാണ് സിലബസ്. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനും അവസരമുണ്ട്.ഒരു വർഷം നീണ്ട എൽ ഡി ക്ലർക്ക് പരിശീലനത്തിന്റെ സമാപനവും ഇതോടൊപ്പം നടക്കും.രജിസ്ട്രേഷന്: 9400676183.

പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം

തിരിച്ചറിവിന്റെ ചില ശുഭസൂചനകളുണ്ട്.തായംപൊയിൽ എഎൽപി സ്കൂളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളോട് വിട പറഞ്ഞ് ഇക്കുറി എത്തിയത് 4 കുരുന്നുകളാണ്. മോഹനവാഗ്ദാനങ്ങളുടെ വലവിരിച്ച് കഴുത്തറപ്പൻ സ്കൂളുകൾ നിരന്നിട്ടും ഒരാൾ പോലും പൊതുവിദ്യാലയങ്ങളെ ഉപേക്ഷിച്ചതുമില്ല… അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ പൊള്ളത്തരങ്ങൾ രക്ഷിതാക്കളുടെ വാക്കുകളിലൂടെ അറിയണം. എൽകെജിക്കാരന്റെ കയ്യിൽ സ്കൂൾ നടത്തിപ്പുകാരുടെ ഗീതാജ്ഞാനയജ്ഞത്തിന്റെ പിരിവു കുറ്റി…. മതം (ദം) കുത്തിവെക്കുന്ന പ്രാർത്ഥന…അങ്ങിനെ എന്തെല്ലാം… പൊതു വിദ്യാലയങ്ങൾക്ക് കാവലാളാവുക എന്ന സന്ദേശവുമായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം മെയ് 26 വെള്ളി വൈകിട്ട് 7ന്. എല്ലാവർക്കും സ്വാഗതം….

Pothu Vidhyabhyasa samrakshanam.jpg

പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമം

പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമം നാളെ (മെയ് 26 വെള്ളി) വൈകിട്ട് ഏഴിന് ഗ്രന്ഥാലയത്തിൽ.താങ്കൾ പങ്കെടുക്കുന്നതിനൊപ്പം പരമാവധി പേരെ പങ്കെടുപ്പിക്കാനും ശ്രമിച്ചാലും….

അക്ഷരങ്ങള്‍ പൂക്കുന്നിടം…….

ഞങ്ങൾക്കായി എന്തു കരുതി വെച്ചു എന്ന വരും തലമുറയുടെ ചോദ്യത്തിന് ഇതാ, ഇതാണ് ഞങ്ങളുടെ ഉത്തരം…. പ്രിയ വായനക്കാരാ നിങ്ങൾ അന്വേഷിക്കുന്നതെന്തും ഈ പുസ്തകങ്ങളിലുണ്ട്! ഈ പുസ്തകങ്ങളിൽ ഇല്ലാത്തതൊന്നും പ്രപഞ്ചത്തിൽ ഇല്ലതാനും.  തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഡിസൈൻഡ് എയർ കണ്ടീഷൻഡ് ലൈബ്രറി മന്ദിരം…. [ സമർപ്പണം ഞങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിരന്തരം സഞ്ചരിക്കുന്ന ഈ ദേശത്തിന്]

നവഭാവുകത്വം…

സ്നേഹവും അക്ഷരങ്ങളും, വായനയും മാനവികതയും മാനവികതയും സംഗമിക്കുന്നുണ്ട് ഈ മുദ്രയില്‍…ചെറുപഴശ്ശി സ്വദേശി ജിഷ്ണു രൂപകല്‍പന ചെയ്ത ഗ്രന്ഥാലയത്തിന്റെ പുതിയ ലോഗോ..

ഒരു സ്വപ്ന സാക്ഷാൽകാരത്തിന്റെ മധുരം…..

തായംപൊയില്‍ സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിനായി നിര്‍മിച്ച ലൈബ്രറി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഡിസൈന്‍ഡ് എയര്‍കണ്ടീഷന്‍ഡ് ലൈബ്രറിയാണിത്. കൊല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍റെ പത്തുലക്ഷം രൂപ ഗ്രാന്‍റും നാട്ടുകാരുടെ സംഭാവനയും ചേര്‍ത്താണ് 25 ലക്ഷം രൂപ ചെലവില്‍ ഒന്നാം നില സജ്ജമാക്കിയത്. ڔചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി.എം പി മാരായ ശ്രീമതി ടീച്ചര്‍,കെ കെ രാഗേഷ്,പി ജയരാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.  കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പാരിസ്ഥിതികം ക്യാമ്പയിന്‍റെ ഭാഗമായുള്ള ഊര്‍ജഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ് പി ബാലന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്ക് 55 ശതമാനം സബ്സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നുണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലോഗോ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ഉപഹാരം വിതരണം ചെയ്തു.കേരള ക്ലേസ് ആന്‍റ് സിറാമിക്സ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍,ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ബിജു കണ്ടക്കൈ, ടി പി കുഞ്ഞിക്കണ്ണന്‍, വി ഒ പ്രഭാകരന്‍, എം വി അജിത, എം വി രാധാമണി, കെ പി കുഞ്ഞികൃഷ്ണന്‍, പി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി മന്ദിരം ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച  കടൂര്‍ ഗ്രാമോത്സവത്തില്‍ പങ്കെടുത്ത  250 കലാപ്രതിഭകളെയും തായംപൊയില്‍ എഎല്‍പി സ്കൂളിലെ എല്‍എസ്എസ് ജേതാക്കളെയും എസ് എസ് എല്‍ സി ഉന്നത വിജയം നേടിയവരെയും വായന മത്സര വിജയികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പി പി സതീഷ് കുമാര്‍ സ്വാഗതവും സി പി നാസര്‍ നന്ദിയും പറഞ്ഞു…

ഗ്രാമോത്സവകാഴ്ചകൾ

കലയുള്ളിടത്ത് കലാപമില്ല…. ഞാനും നീയുമില്ല…. നമ്മൾ മാത്രം…. ഗ്രാമോത്സവത്തിലെ അതിഥികൾ….

ദി ഗ്രേറ്റ്‌ മാസ്റ്റേഴ്സ്…. കടൂർ ഗ്രാമോത്സവത്തിന്റെ നേർ അവകാശികൾ ഇവർ….തിളച്ചുമറിയുന്ന ലോഹക്കൂട്ട് മൂശയിലേക്ക് പകർന്ന് ശിൽപം മെനയുന്നതുപോലെയാണ് ഇവർ ആട്ടത്തിലെ 250 കലാപ്രതിഭകളിൽ നിന്ന് നൃത്തത്തെ കണ്ടെടുത്തത്… ഈ ദേശത്തിന്റെ ചരിത്ര പുസ്തകത്തിൽ പ്രിയപ്പെട്ട നാസർ പറശിനി, ബവേഷ് ദേവസ്, രമ്യ,അബ്ദുൾ ഗഫൂർ, ഷബീർ…. നിങ്ങൾക്കും സവിശേഷമായ ഇടമുണ്ട്….

ഇങ്ങിനെ പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാവുന്നത്രയും അരികെ ചേർന്നിരുന്നാണ് ഞങ്ങൾ മതത്തിന്റെ, ജാതിയുടെ, മറ്റനേകം അതിർവരമ്പുകളെ മായ്ച്ചു കളഞ്ഞത്…. കടൂർ ഗ്രാമോത്സവത്തിലെ കാഴ്ച..

കടൂർ ഗ്രാമോത്സവം- ഉദ്ഘാടനം: ശ്രീ കരിവെള്ളൂർ മുരളി

കടൂർ ഗ്രാമോത്സവം- ഉദ്ഘാടനം: ശ്രീ കരിവെള്ളൂർ മുരളി

അരങ്ങിലേക്ക്….

മുതിർന്ന പൗരന്മാരുടെ മനസ് തേടുന്നത്… പരിഗണനയും സ്നേഹവും സാമീപ്യവും ആണ്… ഒറ്റപ്പെടൽ പോലെ മറ്റൊന്നും അവരുടെ മനസിനെ വേദനിപ്പിക്കില്ല. മുതിർന്ന പൗരന്മാരുടെ നാടകത്തിൽ നിന്ന്….

ഒപ്പനത്താളം…

ഒപ്പനത്താളം…

യു വി ഡാൻസ്…

ചമയപ്പുരയിലെ കൗതുകക്കാഴ്ച്ചകൾ….

ചമയപ്പുരയിലെ കൗതുകക്കാഴ്ച്ചകൾ….

റോക്കിങ് റിഥം….

ഫ്ളമിംഗോ നൃത്തം….

ഫ്ളമിംഗോ നൃത്തം….

ബോളിവുഡ് ഡാൻസ്.

കടൂർ ഗ്രാമോത്സവം – ഇന്ത്യൻ കണ്ടംപററി ആക്ട്

സഫ്ദർ ഹാശ്മി ബാലവേദി അവതരിപ്പിച്ച നാടകം ”ചോരണകൂര”

കവിളിയോട്ട് ചാൽ ജനകീയ വായനശാല അവതരിപ്പിച്ച സംഗീതശിൽപ്പം ”അമ്മ”

ആട്ടം നോൺസ്റ്റോപ്പ് ഡാൻസ് ഫ്യൂഷനിൽ നിന്ന്..

നന്മയുടെ തീപ്പൊരി..

സ്നേഹം നിറഞ്ഞ നന്മയുള്ള ഒരുപാട് ഒരുപാടുപേരുടെ പ്രയത്നത്തിലൂടെ തായംപോയിൽ സഫ്ദർ ഹാശ്മി വായനശാല അതിമനോഹരമായ് അണിയിച്ചൊരുക്കിയ വർണശഭളമായ കടൂർ ഗ്രാമോത്സവം അവസാനിച്ചിരിക്കുന്നു….😘😘

ഒരുപാട് പേരിലേക്ക് മാറ്റത്തിന്റെ തിരിച്ചറിയലിന്റെ സ്നേഹത്തിന്റെ സംഘാടനത്തിന്റെ ഒരായിരം നറുമുല്ല പൂക്കൾ വിരിയാനായി ഈ ഗ്രാമോത്സവം സഹായകമായിരിക്കുന്നു എന്ന് നിസംശയം നമുക്ക് ഉറക്കെ ഉറക്കെ വിളിച്ചു പറയാം.😍😍

സഫ്ദർ ഇനിയും ഇനിയും ഗ്രാമത്തിന്റെ ആത്മാവിനെ തൊട്ട് തൊട്ട് ഉറക്കെ ഉറക്കെ വിളിച്ചു പറയൂ ”ഈ ഗ്രാമത്തിൽ നന്മ നിറഞ്ഞ ഒരു വായനശാലയുണ്ടെന്ന്”’….

ചെവിയടഞ്ഞവരേ കണ്ണുമൂടിയവരേ ചലനമറ്റവരേ….
ചെവിയും കണ്ണും ശരീരവും കേട്ട് കണ്ട് ഉയർന്ന് നടക്കൂ… അവർ വെട്ടിയ ആ നന്മയുടെ പുതു വഴിയിലൂടെ..😊😊

— മഞ്ചാടി

സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ടൂൾ ബോക്സിൽ നിന്ന് പൊലീസ് ബാരകിലേക്കും മറ്റും തെറിച്ചു പോയ 16 ന്റെ സ്പാനറിന് പകരം പറ്റിയത് ചിലത് തേടുകയായിരുന്നു ഞങ്ങൾ… ചിലയിടത്ത് നിന്ന് വെളുത്ത പുകയൊക്കെ കണ്ട് തുടങ്ങിയതിന്റെ സന്തോഷം ചെറുതല്ല ! കടൂർ ഗ്രാമോത്സവത്തിന് വേണ്ടി രണ്ടു മാസത്തിലധികമായി ചോര വെള്ളമാക്കുന്ന ചങ്ങായിമാർ ലിഗേഷ്, ഗിരീഷ്, ശരത്, അർജുൻ, അനീഷ്, ഷാജി മാഷ്, വൈശാഖ്, അഭി തുടങ്ങി നീണ്ട നിരയുണ്ട്…. അനേകം പാതിരാത്രികളിൽ ഉണർന്നിരുന്നവർ… നയിപ്പിന്റെ ക്ഷീണത്തെ തമാശകൾ കൊണ്ട് മറന്നവർ.… സ്വന്തം കാശിന് പെട്രോളടിച്ച് കിലോമീറ്ററുകൾ ബൈക്കിൽ പല കാര്യങ്ങൾക്കായ് പാഞ്ഞവർ… സഫ്ദറിന്റെ ജഴ്സിയണിഞ്ഞ് ഞങ്ങൾക്കൊപ്പം നിരന്ന കുഞ്ഞൻ ചുവപ്പു കുപ്പായക്കാർ… നൃത്ത പരിശീലകർക്ക് ഊഴമിട്ട് താമസവും ഭക്ഷണവും ഒരുക്കി ഞങ്ങളെ സ്നേഹ ഭാരത്താൽ വീർപ്പുമുട്ടിച്ച അമ്മമാർ….. നമ്മളിൽ ഒരാളായി, അതിഥികളായി ഒപ്പംചേർന്ന കൊറിയോഗ്രാഫി, നാടകസംഘം.. രശീതിയിൽ ഇഷ്ടമുള്ള തുക എഴുതിയെടുക്കാൻ അനുമതി തന്ന ഈ ദേശം…..ഇവർ എല്ലാവരും ചേർന്നതാണ് കടൂർ ഗ്രാമോത്സവം, സഫ്ദർ ഹാശ്മിഗ്രന്ഥാലയം.. ചരിത്രത്തിനും വർത്തമാനത്തിനും മീതേ വക്കുകളിൽ ചോര പൊടിയുന്ന അക്ഷരങ്ങളാൽ ഞങ്ങൾ ഈ ഗ്രാമോത്സവത്തെ രേഖപ്പെടുത്തി വെക്കുന്നു… നന്ദിയും ഉപചാരങ്ങളുമില്ല, നിറഞ്ഞ സ്നേഹം മാത്രം!

ഗ്രാമോത്സവം 4: മൊഴി (Festival Book)

കടൂർ ഗ്രാമോത്സവം ഫെസ്റ്റിവൽ ബുക്ക് പ്രകാശനം

ഗ്രാമോത്സവത്തിന്റെ നിറങ്ങൾ അത്രയും ഈ ഫെസ്റ്റിവൽ ബൂക്കിന്റെ കവറിലുണ്ട് …ചിലരുടെ സർഗാത്മകത നമ്മെ വിസ്മയിപ്പിക്കും… തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരം ഉദ്‌ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കടൂർ ഗ്രാമോത്സവം…. സീസൺ 4ന്റെ ഫെസ്റ്റിവൽ ബുക്ക് അത് പോലെ ഒന്നാണ്….നന്ദി ..ശ്രീകണ്ഠപുരം വിൻവേ ഓഫ്‌സെറ്റ് പ്രെസ്സിനും ഡിസൈനർ ജിഷ്ണുവിനും….