അൽപം കലാബോധമുള്ള, സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന, പരിസ്ഥിതി ബോധമുള്ള, അധ്വാനശീലയായ വനിതയാണോ താങ്കൾ?എങ്കിൽ താങ്കൾക്കുള്ളതാണ് ഈ അവസരം. മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അങ്ങേയറ്റം താൽപര്യമുള്ള പരിസരവാസികൾക്ക് സ്വാഗതം.
നാം വലിച്ചെറിയുന്ന ബോൾ പേനകൾ എത്രയെന്ന്, അവ നമ്മുടെ പരിസ്ഥിതി ഏൽപിക്കുന്ന പരിക്ക് എത്രയെന്ന് എപ്പോഴെങ്കിലും ആലോച്ചിട്ടുണ്ടോ? ആഴ്ചയിൽ ഒരു പേന വീതം ഉപയോഗിക്കുന്ന ഒരു വിദ്യാർത്ഥി വർഷം തോറും അൻപത് പ്ലാസ്റ്റിക് പേനകൾ മണ്ണിലേക്ക് ഉപേക്ഷിക്കുന്നുണ്ട്. ഇവക്ക് പകരം പഴയ മാസികത്താളുകൾ കൊണ്ട് എളുപ്പം നിർമ്മിക്കാവുന്നവയാണ് പേപ്പർ പേനകൾ. തുമ്പയുടെ, തുളസിയുടെ വിത്തുകൾ നിറച്ച പേപ്പർ പേനകൾ നമ്മുടെ പരിസ്ഥിതി ബോധത്തിന്റെ കൂടി പ്രതീകമാണ്. വലിച്ചെറിയുമ്പോഴും തളിർപ്പുകൾ ശേഷിപ്പിക്കുന്ന പേനകൾ.
അതുപോലെ തന്നെയാണ് മുള യും…..മനുഷ്യന്റെ ആദിമജീവിതം തൊട്ടേ അത് അവന്റെ കൂടെയുണ്ട്… നാം ഇന്ന് ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളിൽ ഒന്നൊഴിയാതെ നമുക്ക് മുള യിൽ ഉണ്ടാക്കാം…
നാം പാഴ്വസ്തുക്കൾ എന്ന് മുദ്രകുത്തി വലിച്ചെറിയുന്ന പലതും അതല്ല… അവ സുന്ദരമായ സൃഷികളാക്കി മാറ്റാം…മനസ്സുവെച്ചാൽ അവയുടെ നിർമാണ വിദ്യ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ അവസരം.അൽപം കലാബോധമുള്ള, സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന, പരിസ്ഥിതി ബോധമുള്ള , അധ്വാനശീലയായ വനിതയാണോ താങ്കൾ?എങ്കിൽ താങ്കളെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്. മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അഞ്ചുപേർക്ക് കൂടി മാത്രം അവസരം ശേഷിക്കുന്നു. അങ്ങേയറ്റം താൽപര്യമുള്ള പരിസരവാസികൾക്ക് സ്വാഗതം. ഫോൺ: 9400676183.