പൂവിളി-ഓണാഘോഷം 2017

‘Melting Moments’-ഫോട്ടോപ്രദര്‍ശനം

നോക്കിക്കൊണ്ടിരിക്കെ ഹിമാലയത്തില്‍ എത്തിയ പ്രതീതിയാണ് ഈ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. പര്‍വതനിരകളുടെ നശ്ബദ്തയിലും മഞ്ഞിലും മനസുറഞ്ഞുപോയ അനുഭവം നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. പര്‍വതങ്ങളും താഴ്‌വാരങ്ങളും മഞ്ഞും മാത്രമല്ല ഹിമാലയത്തിന്റെ സൂക്ഷ്മമായ ഭാവങ്ങളത്രയും കാട്ടിത്തരുന്നുണ്ട് ഈ ഫ്രെയിമുകള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി വി സുജിതിന്റെ ഹിമാലയക്കാഴ്ചകളുടെ ഫോട്ടോപ്രദര്‍ശനം ‘മെല്‍ട്ടിങ് മൊമന്റ്‌സ്’ ആണ് മഞ്ഞുറയുന്ന മലകളുടെ കാഴ്ച വൈവിധ്യങ്ങള്‍ നല്‍കുന്നത്.
തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം നേതൃത്വത്തില്‍ ലൈബ്രറി ഹാളിലാണ് മൂന്നുനാള്‍ നീളുന്ന പ്രദര്‍ശനം ആരംഭിച്ചത്. കാഴ്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുമ്പോഴും ഹിമലായം മനുഷ്യരാശിയെ എക്കാലവും മോഹിപ്പിച്ചിട്ടുണ്ട്്. ആ കാഴ്ചകളെ നമുക്കായി പകര്‍ത്തിയിരിക്കയാണ് ഈ ചിത്രങ്ങള്‍. ഫോട്ടോകളെന്നോ പെയിന്റിങ്ങെന്നോ വേര്‍തിരിച്ചറിയാനാവാത്ത ദൃശ്യമികവുള്ള കാഴ്ചകള്‍ ധാരാളമുണ്ടിതില്‍. പൂവിളി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം മൂന്നുനാള്‍ നീളുന്ന പ്രദര്‍ശനം തിരുവോണപ്പിറ്റേന്ന് സമാപിക്കും.
ആകാശവാണി മുന്‍ പ്രോഗ്രാം മേധാവി ബാലകൃഷ്ണന്‍ കൊയ്യാല്‍ ഉദ്ഘാടനം ചെയ്തു. എം വി രാധാമണി അധ്യക്ഷയായി. പി പി സതീഷ് കുമാര്‍, കെ സി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം ഇടൂ