ഡോക്യുമെന്ററി പ്രകാശനം

ഉറവ…. അനിൽ ഒഡേസയുടെ ഡോക്യുമെന്ററി സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങിൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പ്രകാശനം ചെയ്യുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം

തിരിച്ചറിവിന്റെ ചില ശുഭസൂചനകളുണ്ട്.തായംപൊയിൽ എഎൽപി സ്കൂളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളോട് വിട പറഞ്ഞ് ഇക്കുറി എത്തിയത് 4 കുരുന്നുകളാണ്. മോഹനവാഗ്ദാനങ്ങളുടെ വലവിരിച്ച് കഴുത്തറപ്പൻ സ്കൂളുകൾ നിരന്നിട്ടും ഒരാൾ പോലും പൊതുവിദ്യാലയങ്ങളെ ഉപേക്ഷിച്ചതുമില്ല… അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ പൊള്ളത്തരങ്ങൾ രക്ഷിതാക്കളുടെ വാക്കുകളിലൂടെ അറിയണം. എൽകെജിക്കാരന്റെ കയ്യിൽ സ്കൂൾ നടത്തിപ്പുകാരുടെ ഗീതാജ്ഞാനയജ്ഞത്തിന്റെ പിരിവു കുറ്റി…. മതം (ദം) കുത്തിവെക്കുന്ന പ്രാർത്ഥന…അങ്ങിനെ എന്തെല്ലാം… പൊതു വിദ്യാലയങ്ങൾക്ക് കാവലാളാവുക എന്ന സന്ദേശവുമായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം മെയ് 26 വെള്ളി വൈകിട്ട് 7ന്. എല്ലാവർക്കും സ്വാഗതം….

Pothu Vidhyabhyasa samrakshanam.jpg

ഒരു സ്വപ്ന സാക്ഷാൽകാരത്തിന്റെ മധുരം…..

തായംപൊയില്‍ സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിനായി നിര്‍മിച്ച ലൈബ്രറി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഡിസൈന്‍ഡ് എയര്‍കണ്ടീഷന്‍ഡ് ലൈബ്രറിയാണിത്. കൊല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍റെ പത്തുലക്ഷം രൂപ ഗ്രാന്‍റും നാട്ടുകാരുടെ സംഭാവനയും ചേര്‍ത്താണ് 25 ലക്ഷം രൂപ ചെലവില്‍ ഒന്നാം നില സജ്ജമാക്കിയത്. ڔചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി.എം പി മാരായ ശ്രീമതി ടീച്ചര്‍,കെ കെ രാഗേഷ്,പി ജയരാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.  കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പാരിസ്ഥിതികം ക്യാമ്പയിന്‍റെ ഭാഗമായുള്ള ഊര്‍ജഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ് പി ബാലന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്ക് 55 ശതമാനം സബ്സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നുണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലോഗോ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ഉപഹാരം വിതരണം ചെയ്തു.കേരള ക്ലേസ് ആന്‍റ് സിറാമിക്സ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍,ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ബിജു കണ്ടക്കൈ, ടി പി കുഞ്ഞിക്കണ്ണന്‍, വി ഒ പ്രഭാകരന്‍, എം വി അജിത, എം വി രാധാമണി, കെ പി കുഞ്ഞികൃഷ്ണന്‍, പി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി മന്ദിരം ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച  കടൂര്‍ ഗ്രാമോത്സവത്തില്‍ പങ്കെടുത്ത  250 കലാപ്രതിഭകളെയും തായംപൊയില്‍ എഎല്‍പി സ്കൂളിലെ എല്‍എസ്എസ് ജേതാക്കളെയും എസ് എസ് എല്‍ സി ഉന്നത വിജയം നേടിയവരെയും വായന മത്സര വിജയികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പി പി സതീഷ് കുമാര്‍ സ്വാഗതവും സി പി നാസര്‍ നന്ദിയും പറഞ്ഞു…

ഗ്രാമോത്സവകാഴ്ചകൾ

കലയുള്ളിടത്ത് കലാപമില്ല…. ഞാനും നീയുമില്ല…. നമ്മൾ മാത്രം…. ഗ്രാമോത്സവത്തിലെ അതിഥികൾ….

ദി ഗ്രേറ്റ്‌ മാസ്റ്റേഴ്സ്…. കടൂർ ഗ്രാമോത്സവത്തിന്റെ നേർ അവകാശികൾ ഇവർ….തിളച്ചുമറിയുന്ന ലോഹക്കൂട്ട് മൂശയിലേക്ക് പകർന്ന് ശിൽപം മെനയുന്നതുപോലെയാണ് ഇവർ ആട്ടത്തിലെ 250 കലാപ്രതിഭകളിൽ നിന്ന് നൃത്തത്തെ കണ്ടെടുത്തത്… ഈ ദേശത്തിന്റെ ചരിത്ര പുസ്തകത്തിൽ പ്രിയപ്പെട്ട നാസർ പറശിനി, ബവേഷ് ദേവസ്, രമ്യ,അബ്ദുൾ ഗഫൂർ, ഷബീർ…. നിങ്ങൾക്കും സവിശേഷമായ ഇടമുണ്ട്….

ഇങ്ങിനെ പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാവുന്നത്രയും അരികെ ചേർന്നിരുന്നാണ് ഞങ്ങൾ മതത്തിന്റെ, ജാതിയുടെ, മറ്റനേകം അതിർവരമ്പുകളെ മായ്ച്ചു കളഞ്ഞത്…. കടൂർ ഗ്രാമോത്സവത്തിലെ കാഴ്ച..

കടൂർ ഗ്രാമോത്സവം- ഉദ്ഘാടനം: ശ്രീ കരിവെള്ളൂർ മുരളി

കടൂർ ഗ്രാമോത്സവം- ഉദ്ഘാടനം: ശ്രീ കരിവെള്ളൂർ മുരളി

അരങ്ങിലേക്ക്….

മുതിർന്ന പൗരന്മാരുടെ മനസ് തേടുന്നത്… പരിഗണനയും സ്നേഹവും സാമീപ്യവും ആണ്… ഒറ്റപ്പെടൽ പോലെ മറ്റൊന്നും അവരുടെ മനസിനെ വേദനിപ്പിക്കില്ല. മുതിർന്ന പൗരന്മാരുടെ നാടകത്തിൽ നിന്ന്….

ഒപ്പനത്താളം…

ഒപ്പനത്താളം…

യു വി ഡാൻസ്…

ചമയപ്പുരയിലെ കൗതുകക്കാഴ്ച്ചകൾ….

ചമയപ്പുരയിലെ കൗതുകക്കാഴ്ച്ചകൾ….

റോക്കിങ് റിഥം….

ഫ്ളമിംഗോ നൃത്തം….

ഫ്ളമിംഗോ നൃത്തം….

ബോളിവുഡ് ഡാൻസ്.

കടൂർ ഗ്രാമോത്സവം – ഇന്ത്യൻ കണ്ടംപററി ആക്ട്

സഫ്ദർ ഹാശ്മി ബാലവേദി അവതരിപ്പിച്ച നാടകം ”ചോരണകൂര”

കവിളിയോട്ട് ചാൽ ജനകീയ വായനശാല അവതരിപ്പിച്ച സംഗീതശിൽപ്പം ”അമ്മ”

ആട്ടം നോൺസ്റ്റോപ്പ് ഡാൻസ് ഫ്യൂഷനിൽ നിന്ന്..

നന്മയുടെ തീപ്പൊരി..

സ്നേഹം നിറഞ്ഞ നന്മയുള്ള ഒരുപാട് ഒരുപാടുപേരുടെ പ്രയത്നത്തിലൂടെ തായംപോയിൽ സഫ്ദർ ഹാശ്മി വായനശാല അതിമനോഹരമായ് അണിയിച്ചൊരുക്കിയ വർണശഭളമായ കടൂർ ഗ്രാമോത്സവം അവസാനിച്ചിരിക്കുന്നു….😘😘

ഒരുപാട് പേരിലേക്ക് മാറ്റത്തിന്റെ തിരിച്ചറിയലിന്റെ സ്നേഹത്തിന്റെ സംഘാടനത്തിന്റെ ഒരായിരം നറുമുല്ല പൂക്കൾ വിരിയാനായി ഈ ഗ്രാമോത്സവം സഹായകമായിരിക്കുന്നു എന്ന് നിസംശയം നമുക്ക് ഉറക്കെ ഉറക്കെ വിളിച്ചു പറയാം.😍😍

സഫ്ദർ ഇനിയും ഇനിയും ഗ്രാമത്തിന്റെ ആത്മാവിനെ തൊട്ട് തൊട്ട് ഉറക്കെ ഉറക്കെ വിളിച്ചു പറയൂ ”ഈ ഗ്രാമത്തിൽ നന്മ നിറഞ്ഞ ഒരു വായനശാലയുണ്ടെന്ന്”’….

ചെവിയടഞ്ഞവരേ കണ്ണുമൂടിയവരേ ചലനമറ്റവരേ….
ചെവിയും കണ്ണും ശരീരവും കേട്ട് കണ്ട് ഉയർന്ന് നടക്കൂ… അവർ വെട്ടിയ ആ നന്മയുടെ പുതു വഴിയിലൂടെ..😊😊

— മഞ്ചാടി

സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ടൂൾ ബോക്സിൽ നിന്ന് പൊലീസ് ബാരകിലേക്കും മറ്റും തെറിച്ചു പോയ 16 ന്റെ സ്പാനറിന് പകരം പറ്റിയത് ചിലത് തേടുകയായിരുന്നു ഞങ്ങൾ… ചിലയിടത്ത് നിന്ന് വെളുത്ത പുകയൊക്കെ കണ്ട് തുടങ്ങിയതിന്റെ സന്തോഷം ചെറുതല്ല ! കടൂർ ഗ്രാമോത്സവത്തിന് വേണ്ടി രണ്ടു മാസത്തിലധികമായി ചോര വെള്ളമാക്കുന്ന ചങ്ങായിമാർ ലിഗേഷ്, ഗിരീഷ്, ശരത്, അർജുൻ, അനീഷ്, ഷാജി മാഷ്, വൈശാഖ്, അഭി തുടങ്ങി നീണ്ട നിരയുണ്ട്…. അനേകം പാതിരാത്രികളിൽ ഉണർന്നിരുന്നവർ… നയിപ്പിന്റെ ക്ഷീണത്തെ തമാശകൾ കൊണ്ട് മറന്നവർ.… സ്വന്തം കാശിന് പെട്രോളടിച്ച് കിലോമീറ്ററുകൾ ബൈക്കിൽ പല കാര്യങ്ങൾക്കായ് പാഞ്ഞവർ… സഫ്ദറിന്റെ ജഴ്സിയണിഞ്ഞ് ഞങ്ങൾക്കൊപ്പം നിരന്ന കുഞ്ഞൻ ചുവപ്പു കുപ്പായക്കാർ… നൃത്ത പരിശീലകർക്ക് ഊഴമിട്ട് താമസവും ഭക്ഷണവും ഒരുക്കി ഞങ്ങളെ സ്നേഹ ഭാരത്താൽ വീർപ്പുമുട്ടിച്ച അമ്മമാർ….. നമ്മളിൽ ഒരാളായി, അതിഥികളായി ഒപ്പംചേർന്ന കൊറിയോഗ്രാഫി, നാടകസംഘം.. രശീതിയിൽ ഇഷ്ടമുള്ള തുക എഴുതിയെടുക്കാൻ അനുമതി തന്ന ഈ ദേശം…..ഇവർ എല്ലാവരും ചേർന്നതാണ് കടൂർ ഗ്രാമോത്സവം, സഫ്ദർ ഹാശ്മിഗ്രന്ഥാലയം.. ചരിത്രത്തിനും വർത്തമാനത്തിനും മീതേ വക്കുകളിൽ ചോര പൊടിയുന്ന അക്ഷരങ്ങളാൽ ഞങ്ങൾ ഈ ഗ്രാമോത്സവത്തെ രേഖപ്പെടുത്തി വെക്കുന്നു… നന്ദിയും ഉപചാരങ്ങളുമില്ല, നിറഞ്ഞ സ്നേഹം മാത്രം!

ഗ്രാമോത്സവം 4: റിഹേഴ്സൽ ക്യാമ്പ്

2017-04-02-Practice-notice

കടൂർ ഗ്രാമോത്സവം വെറുമൊരു ആഘോഷമല്ല, ഈ നാടിന്… മതത്തിന്റെ, ജാതിയുടെ, സമ്പത്തിന്റെ, അധമ ബോധത്തിന്റെ അതിർവരമ്പുകളെ മായ്ച്ചു കളയുന്ന ഉത്സവം തന്നെയാണത്. കടൂർ എന്ന ദേശം ഒറ്റച്ചരടിൽ കോർത്താലെന്ന പോലെ ഒന്നാകുന്ന കാലം. നെയ്ത്തോടങ്ങളുടെ അവിരാമമായ സംഗീതം പോലെ അതിന്റെ ഭൂതകാലകുളിർ കാലമെത്ര കഴിഞ്ഞാലും ഈ നാട് ഓർത്തുവെക്കുക തന്നെ ചെയ്യും .ഇതാ, ഒരിക്കൽ കൂടി കടൂർ ഗ്രാമോത്സവത്തിന്റെ ആരവങ്ങൾ അരികിലേക്ക്… ഇന്നാണ് തിരിതെളിയുക

 

കടൂർ ഗ്രാമോത്സവം – സീസൺ 4

നാം ഹൃദയത്തോടാണ് കടൂർ ഗ്രാമോത്സവത്തിന്റെ മൂന്ന് സീസണുകൾ ചേർത്തുവെച്ചത് … നമുക്കിടയിലെ നൂറുകണക്കിന് കലാപ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് വേദിയിലെത്തിച്ചപ്പോൾ ജനം തിരമാലകൾ കണക്കെ ആർത്തിരമ്പുകയായിരുന്നു. സെലിബ്രിറ്റികൾ അണിനിരന്ന വമ്പൻ മെഗാഷോകളെ വെല്ലുന്ന നൃത്തസമന്വയം കാലമെത്ര കഴിഞ്ഞാലും ഈ നാട് ഓർത്തുവെക്കുക തന്നെ ചെയ്യും. ഒരിക്കൽ കൂടി ഗ്രാമോത്സവത്തിന്റെ ആരവങ്ങൾ ഉയരുകയായി. സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗ്രാമോത്സവം സീസൺ – 4 അണിയറയിൽ ഒരുങ്ങുന്നു. 250 കലാപ്രതിഭകൾ അണിനിരക്കുന്നതാണ് മെഗാഷോ. നൃത്തസമന്വയം, സംഗീതശിൽപം, സ്ത്രീ നാടകം, കുട്ടികളുടെ നാടകം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ പങ്കാളികളാവാൻ അതാത് മേഖലകളിൽ അഭിരുചിയുള്ളവരെ സ്നേഹപൂർവം ക്ഷണിക്കുന്നു. മെഗാഷോയിൽ പങ്കെടുക്കുന്നവരുടെ ആലോചനായോഗം മാർച്ച് 11 ശനി പകൽ 2 ന് ഗ്രന്ഥാലയത്തിൽ ചേരുന്നു. വരുമല്ലോ….. അന്വേഷണങ്ങൾക്ക് 9400676183….

2017-03-31-Gramothsavam_2

വനിതാ തൊഴിൽ പരിശീലനം

അൽപം കലാബോധമുള്ള, സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന, പരിസ്ഥിതി ബോധമുള്ള, അധ്വാനശീലയായ വനിതയാണോ താങ്കൾ?എങ്കിൽ താങ്കൾക്കുള്ളതാണ് ഈ അവസരം. മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അങ്ങേയറ്റം താൽപര്യമുള്ള പരിസരവാസികൾക്ക് സ്വാഗതം.

നാം വലിച്ചെറിയുന്ന ബോൾ പേനകൾ എത്രയെന്ന്, അവ നമ്മുടെ പരിസ്ഥിതി ഏൽപിക്കുന്ന പരിക്ക് എത്രയെന്ന് എപ്പോഴെങ്കിലും ആലോച്ചിട്ടുണ്ടോ? ആഴ്ചയിൽ ഒരു പേന വീതം ഉപയോഗിക്കുന്ന ഒരു വിദ്യാർത്ഥി വർഷം തോറും അൻപത് പ്ലാസ്റ്റിക് പേനകൾ മണ്ണിലേക്ക് ഉപേക്ഷിക്കുന്നുണ്ട്. ഇവക്ക് പകരം പഴയ മാസികത്താളുകൾ കൊണ്ട് എളുപ്പം നിർമ്മിക്കാവുന്നവയാണ് പേപ്പർ പേനകൾ. തുമ്പയുടെ, തുളസിയുടെ വിത്തുകൾ നിറച്ച പേപ്പർ പേനകൾ നമ്മുടെ പരിസ്ഥിതി ബോധത്തിന്റെ കൂടി പ്രതീകമാണ്. വലിച്ചെറിയുമ്പോഴും തളിർപ്പുകൾ ശേഷിപ്പിക്കുന്ന പേനകൾ.
അതുപോലെ തന്നെയാണ് മുള യും…..മനുഷ്യന്റെ ആദിമജീവിതം തൊട്ടേ അത് അവന്റെ കൂടെയുണ്ട്… നാം ഇന്ന് ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളിൽ ഒന്നൊഴിയാതെ നമുക്ക് മുള യിൽ ഉണ്ടാക്കാം…
നാം പാഴ്‌വസ്തുക്കൾ എന്ന് മുദ്രകുത്തി വലിച്ചെറിയുന്ന പലതും അതല്ല… അവ സുന്ദരമായ സൃഷികളാക്കി മാറ്റാം…മനസ്സുവെച്ചാൽ അവയുടെ നിർമാണ വിദ്യ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ അവസരം.അൽപം കലാബോധമുള്ള, സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന, പരിസ്ഥിതി ബോധമുള്ള , അധ്വാനശീലയായ വനിതയാണോ താങ്കൾ?എങ്കിൽ താങ്കളെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്. മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അഞ്ചുപേർക്ക് കൂടി മാത്രം അവസരം ശേഷിക്കുന്നു. അങ്ങേയറ്റം താൽപര്യമുള്ള പരിസരവാസികൾക്ക് സ്വാഗതം. ഫോൺ: 9400676183.

 

2017-03-18-thozhil_parisheelanam

വനിതാ ദിനാചരണം

മാറ്റത്തിനായി കരുത്താർജ്ജിക്കുക!നാം ആഗ്രഹിക്കുന്ന പെൺജീവിതം പോലെ വൈവിധ്യമുണ്ട്, സർഗാത്മകതയുണ്ട് ഈ വർഷത്തെ വനിതാ ദിനാചരണത്തിന്!

2017-03-08-Vanitha-dinam

പാലിലിട്ട് തിളപ്പിച്ച കത്തി കൊണ്ട് പച്ചയ്ക്ക് ലൈംഗികാവയവം മുറിച്ചു മാറ്റിയാണ് ഞങ്ങളിൽ പലരും ഞങ്ങൾ ആഗ്രഹിച്ച പെൺജീവിതത്തെ നേടിയത്. ലിംഗം മുറിച്ചുമാറ്റിയതിന്റെ മുറിവ് ഉണക്കാൻ തിളപ്പിച്ച വെളിച്ചെണ്ണ ഒഴിച്ചപ്പോൾ അനുഭവിച്ചതിനേക്കാൾ വേദന ഞങ്ങൾക്ക് തോന്നുന്നത് ഈ സമൂഹത്തിന്റെ അവഗണനയിലാണ്..ഞങ്ങളെ പെണ്ണായോ ആണായോ അല്ലെങ്കിൽ ഭിന്ന ലിംഗക്കാരിയായോ പരിഗണിക്കുന്ന സമൂഹമല്ല നാം സ്വപ്നം കാണുന്നത്… വ്യക്തിയായി പരിഗണിക്കുന്ന സമൂഹത്തെയാണ്.ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രതിസന്ധികൾ, വെറുപ്പ്, വേർതിരിവ്,  എന്നിവയിലൂടെ കടന്നുപോകുന്നതാണ്ഓരോ ട്രാൻസ്ജെൻഡറിന്റെയും ജീവിതം…ഞങ്ങൾ അഭിമാനിക്കുന്നു…. പെൺജീവിതം കൊതിക്കുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രതിനിധികളെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ അതിഥികളാക്കാൻ കഴിഞ്ഞതിൽ… നന്ദി.. ഇഷ കിഷോർ, മീര…

2017-03-08-Vanitha-dinam-photo

Video

ഊർജ കിരൺ ക്യാമ്പയിൻ-കുറ്റ്യാട്ടൂർ

ഊർജ കിരൺ ക്യാമ്പയിൻ @ കുറ്റ്യാട്ടൂർ- സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായം പൊയിൽ, കിങ്ങ് സ്റ്റാർ ക്ലബ് കുറ്റ്യാട്ടൂർ, ഇ എം സി കേരള, സി ഇ ഡി തിരുവനന്തപുരം…

 

 

ഊർജ കിരൺ ക്യാമ്പയിൻ-കാട്ടിലെപീടിക

Feburary 19:

ഊർജഗ്രാമം വേറിട്ട ആശയമാണ്! ഊർജത്തെ കുറിച്ചും ശരിയായ ഊർജ ഉപഭോഗവും സ്വായത്തമാക്കിയ പ്രാദേശിക സമൂഹമാണ് ഈ സങ്കൽപത്തിന്റെ അന്തസത്ത.ഗ്രന്ഥാലയം ഞായർ (ഫെബ്രു: 19) കാട്ടിലെപീടികയിൽ സംഘധാര, ഐക്യധാര സ്വാശയ സംഘങ്ങളുമായി സഹകരിച്ച് തുടക്കമിടുന്നത് അത്തരമൊരു ആശയത്തിനാണ്. വരുന്നവർക്ക് എല്ലാവർക്കും രണ്ട് ഫിലിപ്സ് എൽ ഇ ഡി ബൾബ് 55 ശതമാനം സബ്സിഡിയിൽ ലഭിക്കും.460 രൂപക്ക് പകരം 210 രൂപ നൽകിയാൽ മതി! KSEB ബിൽ കൊണ്ടുവരാൻ മറക്കരുത്!

2017-02-19-UrjjaKiran-perumacheri

യോഗപ്രദർശനം

ആഗസ്റ്റ് 14നാണ് സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതകൾക്കായി യോഗ പരിശീലനം ആരംഭിച്ചത്. ആറു മാസം പിന്നിടുന്ന പഠനം ഫെബ്രുവരി 12 ന് പഠിതാക്കളുടെ യോഗപ്രദർശനത്തോടെ സമാപിക്കുന്നു!പനിക്ക് പാരാസെറ്റമോൾ ഗുളിക പോലെ യോഗ മരുന്നായി കണ്ട ചിലർ പാതിവഴിയിൽ പഠനം നിർത്തിയെങ്കിലും പെൺ വീറോടെ തുടർന്നവർ അനേകമുണ്ട്. സമാപന ചടങ്ങിലേക്ക്, പ്രദർശനത്തിലേക്ക് സ്വാഗതം!

പി.എസ്.സി (PSC) പരിശീലനം

പി.എസ്.സി പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും ചിത്രങ്ങളും ഇവിടെ ലഭ്യമാണ്…

28 April 2017

സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരം ഉദ്ഘാടനം – കടൂർ ഗ്രാമോത്സവം എന്ന-ിവയുടെ ഒരുക്കവും റിഹേഴ്സൽ ക്യാമ്പും നടക്കുന്നതിനാൽ ഏപ്രിൽ 30, മെയ് മെയ് 7 തീയതികളിൽ പിഎസ് സി പരിശീലനം ഉണ്ടാവില്ല… വിവരം കൈമാറിയാലും…

03 March 2017

പ്രിയ സുഹൃത്തുക്കളെ………. പി.എസ്.സി L D Clerck പരീക്ഷയ്ക്ക് apply ചെയ്യാൻ സാധിക്കാത്തവർക്കായി ഒരവസരം കൂടി നല്കിയിരിക്കുന്നു. മാർച്ച് 15 ആണ് അവസാന തിയതി….. thulasi.psc.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ നല്കേണ്ടത്…. ഇനിയും അപേക്ഷ നല്കാത്തവർക്കായി ഈ സന്ദേശം എത്തിക്കുക…. *ഇവിജ്ഞാന സേവനകേന്ദ്രം* സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം….. തായംപൊയിൽ….

PSC-2017-03-03

27 February 2017

അധ്യാപനത്തിന് ഒരു രസതന്ത്രമുണ്ട്. പറയുന്നവനും കേട്ടിരിക്കുന്നവനും തമ്മിൽ ഒരേ തരംഗദൈർഘ്യത്തിൽ സഞ്ചരിക്കുമ്പോഴാണ് ആ രസതന്ത്രം പ്രവർത്തനക്ഷമമാകുക. നന്ദി.. ഞങ്ങളുടെ പ്രിയ സുഹൃത്ത് പ്രസൂണിന്. സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഈ ആഴ്ചത്തെ എൽഡി ക്ലർക്ക് പരിശീലനത്തിൽ നിന്ന് ….